അന്യസംസ്ഥാനക്കാര്‍ മദ്യലഹരിയില്‍ ഏറ്റുമുട്ടി

കുറുപ്പന്തറ: തീപ്പെട്ടി കമ്പിനിയിലെ തൊഴിലാളികളായ അന്യസംസ്ഥാനക്കാര്‍ മദ്യലഹരിയില്‍ ഏറ്റുമുട്ടി. തടസം പിടിക്കാനെത്തിയ തൊഴിലാളിക്ക് കല്ലിനു മുകളിലേക്ക് തെറിച്ചു വീണ് പരിക്കേറ്റൂ. മാന്‍വെട്ടത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ഫാക്ടറിയിലെ തൊഴിലാളികളാണ് കഴിഞ്ഞദിവസം ഏറ്റുമുട്ടിയത്. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ പിടിച്ചുമാറ്റിയതും പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചതും. വിവരമറിഞ്ഞ് കടുത്തുരുത്തി പോലീസും സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ തൊഴിലാളിയെ പിന്നീട് ഫാക്ടറി ഉടന നാട്ടിലേക്ക് തിരിച്ചയച്ചു. ഒറീസയില്‍നിന്നുള്ള തൊഴിലാളികളാണ് ഏറ്റുമുട്ടിയത്. അന്യസംസ്ഥാന തൊഴിലാളികള്‍ നാട്ടുകാര്‍ക്കും പോലീസിനും തലവേദനയായി മാറിയിരിക്കുന്നതിനിടെ മാന്‍വെട്ടത്തുണ്ടായ ഈ സംഭവത്തെ പോലീസ് ഗൗരവത്തോടയൊണ് കാണൂന്നത്.

X
Loading