എം.എ. ജോണിന്റെ മണ്‍മറഞ്ഞിട്ട് ഇന്ന ഒരു വര്‍ഷം.
News Bureau on Feb 21st, 2012
കുറവിലങ്ങാട് : ഒറ്റയാള്‍ പോരാട്ടത്തിലൂടെ രാഷ്ട്രീയത്തില്‍ സ്വന്തം വ്യക്തിമുദ്രപതിപ്പിച്ച് മണ്‍മറഞ്ഞ എം എ ജോണിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരു വര്‍ഷമാകുന്നു. സാമൂഹിക - സാംസ്‌ക്കാരിക രംഗങ്ങളിലും നിറസാന്നിദ്ധ്യമായിരുന്ന എം.എ. ജോണ്‍ വിടപറഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷം. കഴിഞ്ഞ ഫെബ്രുവരി 22ന് 75-ാം വയസ്സിലായിരുന്നു അന്ത്യം. കുര്യനാട്ടെ വീട്ടില്‍ ജോണ്‍ സ്‌നേഹിക്കുകയും പരിപാലിക്കുകയും ചെയ്ത പുസ്തകങ്ങള്‍ക്കും ജൈവകൃഷിക്കളും ഇപ്പോഴും സജീവം. മതപരമായ ചടങ്ങുകളൊന്നുമില്ലാതെയാണ് നാളെ അദ്ദേഹത്തിന്റെ അനുസ്മരണം നടത്തുക എന്ന് ഭാര്യ ലൂസി പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ രണ്ടിനു ഗ്രാമപഞ്ചായത്ത് ഹാളില്‍ എം.എ. ജോണ്‍ അനുസ്മരണം നടത്തി..


