ഏലിക്കുട്ടി തോമസ് (95) നിര്യാതയായി

മാഞ്ഞൂര്‍ സൗത്ത്: മഴുവഞ്ചേരില്‍ (നിരവത്ത്) പരേതനായ എം.കെ. തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് (95) നിര്യാതയായി. പരേത കുറുപ്പന്തറ മാക്കിയില്‍ കുടുംബാംഗമാണ്. മക്കള്‍: കുഞ്ഞമ്മ പറത്തറ കണ്ണങ്കര (യു.എസ്.എ.), എം.ടി. കുര്യന്‍ (ജോയിച്ചന്‍, റിട്ട. അധ്യാപകന്‍), മേഴ്‌സി വട്ടാഴികുന്നേല്‍ (റിട്ട. അധ്യാപിക), പുന്നൂസ് (മഹാത്മാഗാന്ധി പ്രകൃതിചികിത്സാലയം, മാഞ്ഞൂര്‍ സൗത്ത്). മരുമക്കള്‍: ഏലിയാമ്മ കുന്നശ്ശേരില്‍ കടുത്തുരത്തി (റിട്ട. അധ്യാപിക), പ്രൊഫ. വി.ജെ. ജോസഫ് വട്ടാടികുന്നേല്‍ ഉഴവൂര്‍ (റിട്ട. അധ്യാപകന്‍), ഡോക്ടര്‍ ഏലിയാമ്മ കോളവേലിപ്പറമ്പില്‍ (കുറുമുള്ളൂര്‍), പരേതനായ ജോയി പറത്തറ. ശവസംസ്‌കരം പിന്നീട്.

X
Loading