ഐഎന്‍ടിയുസിയില്‍ ചേര്‍ന്നു
News Bureau on Dec 3rd, 2011
കുറുപ്പന്തറ: മേമ്മുറി, മാന്‍വെട്ടം പ്രദേശങ്ങളില്‍ കട്ടന്‍സ് മേഖലയില്‍ പണിയെടുക്കുന്ന ( റബര്‍ തടി വെട്ടുന്നവര്‍) തൊഴിലാളികള്‍ ഐഎന്‍ടിയുസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതോടുനുബന്ധിച്ചു കുറുപ്പന്തറ കടവ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മേമ്മുറി യൂണിറ്റിന്റെ ഉദ്ഘാടനം ടി. എന്‍.രമേശന്‍ നിര്‍വഹിച്ചു. ജോണ്‍ പി.ജോസഫ്, കെ. കെ.രാമഭദ്രന്‍, കെ. എസ്.രത്‌നാകരന്‍, ഡിയരഞ്ജിത്ത്കുമാര്‍, ജെയിംസ് തോമസ്, കെ. ജെ.ജോയിമോന്‍, ജോയി താനപ്പനാല്‍, റോയി പൂത്തേത്തുപറമ്പില്‍, എം. കെ.സോമന്‍, ടി. പി.ബാലകൃഷ്ണന്‍, സാബു പാറക്കാല എന്നിവര്‍ പ്രസംഗിച്ചു.


