ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചു ഇരവിമംഗലം സ്വദേശികള്‍ക്ക് പരിക്ക്
കുറുപ്പന്തറ : ഓട്ടോറിക്ഷകള്‍ കൂട്ടിയിടിച്ചു ഇരവിമംഗലത്തെ ഒരു കുടുംബത്തിലെ നാലു കുട്ടികള്‍ ഉള്‍പെടെ ആറുപേര്‍ക്ക് പരിക്കേറ്റു. ഇരവിമംഗലം കുന്നേല്‍ അച്ചുക്കുട്ടി (68), മകന്‍ ടോമി (40), മക്കളായ ബിജോയി (6), ഇരട്ടകളായ അലോഷി, അന്‍സു (4), ഇവരുടെ ഇളയസഹോദരന്‍ രണ്ടര വയസുകാരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാത്രി 8.30ഓടെ ഇരവിമംഗലത്താണ് അപകടം. കക്കത്തുമല സെന്റ് ജോസഫ്‌സ് സുകൂളിലെ വിദ്യാര്‍ഥികളായ അലോഷിക്കും അന്‍സുവിനമൊപ്പം സ്‌കൂളിലെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടം. ബിജോയിയുടെ വലതുകാലില്‍ നിരവധി ഒടിവുണ്ട്. അപകടത്തെത്തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ ഓടി രക്ഷപെടുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ആറുപേരേയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ ബിജോയിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കടുത്തുരുത്തി പോലീസ് കേസെടുത്തു.


