കാക്ക കുളിച്ചാല്‍ കൊക്കാകുമോ ? ആയി.....

ചിലപ്പോഴാകുമായിരിക്കും............ കുളിച്ചിട്ടാണോ ഈ കാക്ക വെളുത്തത് എന്ന് ചോദിച്ചാലാറിയില്ല. എന്തായാലും ഈ വെള്ള കാക്ക എല്ലാവര്‍ക്കും കൗതുകമാകുകയാണ്. കടുത്തുരുത്തിയ്ക്ക സമീപം പെരുവയിലാണ് വെളുത്ത നിറത്തിലുള്ള ഈ അപൂര്‍വ്വ കാക്കകുഞ്ഞിനെ കണ്ടെത്തിയത്. ഇന്നലെ രാവിലെ പെരുവ സര്‍ക്കാര്‍ ഗവ. എല്‍ പി സ്‌ക്കുളിന് മുന്നിലെ ഗെയ്റ്റില്‍ നിന്ന് പെരുവ ചേലാമറ്റത്തില്‍ മണിയുടെ മകന്‍ മനോജിനാണ് ഈ അപൂര്‍വ്വ കാക്കകുഞ്ഞിനെ കിട്ടിയത്. മനോജ് ഇതിനെ വീട്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്‌

X
Loading