കാഞ്ചി മഠാധിപതി 9 ന് മള്ളിയൂരില്‍
News Bureau on Feb 5th, 2012
മള്ളിയൂര്‍: ആദ്യമായി മള്ളിയൂരിലെത്തുന്ന കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിക്ക് മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ രാജകീയ സ്വീകരണം നല്‍കും. 9 നാണ് ആദ്ദേഹം മള്ളിയൂരിലെത്തുന്നത്. ക്ഷേത്ര ധ്വജ നിര്‍മ്മാണത്തിനുള്ള സ്വര്‍ണ്ണ സ്വീകരണവും മഠാധിപതിയുടെ നേതൃത്വത്തില്‍ നടക്കും. ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു ഉപാസന മൂര്‍ത്തിയായ ഗണപതിക്ക് സുവര്‍ണ്ണധ്വജം. ധ്വജപ്രതിഷ്ഠ സംബന്ധിച്ചുള്ള ആദ്യചടങ്ങിന് ആദ്യന്തം കാര്‍മ്മികത്വം വഹിച്ചതിനുശേഷമായിരുന്നു ഭാഗവതഹംസത്തിന്റെ വേര്‍പാട്.


