കുറുപ്പന്തറ സ്റ്റാന്‍ഡില്‍ ബസുകള്‍ കയറുന്നില്ലെന്ന് പരാതി
കുറുപ്പന്തറ ; പഞ്ചായത്ത് സ്റ്റാന്‍ഡിനോടുള്ള ബസുകളുടെ അവഗണന അവസാനിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുറുപ്പന്തറ വഴി സര്‍വീസ് നടത്തുന്ന സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ബന്ധമായും പഞ്ചായത്തു സ്റ്റാന്‍ഡില്‍ കയറണമെന്നാണെങ്കിലും പഞ്ചായത്തോ പൊലീസോ യാതൊരു നടപടി സ്വീകരിക്കുന്നില്ലെന്നാണ് പരാതി. വര്‍ഷങ്ങളായി കെഎസ്ആര്‍ടിസി ബസുകള്‍ സ്റ്റാന്‍ഡില്‍ കയറാറില്ല. വര്‍ഷങ്ങള്‍ക്കു മുന്‍പു പഞ്ചായത്ത് ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മിച്ച ബസ്‌സ്റ്റാന്‍ഡ് നിലവില്‍ നോക്കുകുത്തിയായ നിലയിലാണ്. ഇതിനെ തുടര്‍ന്നു ബസ് സ്റ്റാന്‍ഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഹൈക്കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ്. ചെയര്‍മാന്‍ ജോയി പാറക്കാല അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ ടി.പി. കുട്ടപ്പന്‍, ജയിംസ് തോമസ്, ഷാജി കളരിപ്പറമ്പില്‍, വി.ആര്‍. ഗോപി, എം.എസ്. നാരായണന്‍, സജി ഇരവിമംഗലം, എം.എസ്. സദാനന്ദന്‍, വി.ടി. ജോര്‍ജ്, എം.എസ്. രാജു എന്നിവര്‍ പ്രസംഗിച്ചു


