കേരളായൂത്ത് ഫ്രണ്ട് എം വികസനസന്ദേശയാത്ര
News Bureau on Dec 1st, 2011
കുറുപ്പന്തറ: കേരളായൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാപ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ നയിക്കുന്ന വികസനസന്ദേശയാത്ര ഇന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. ഉച്ചയ്ക്ക് രണ്ടിന് കുറുപ്പന്തറയില്‍ നിന്നാരംഭിക്കുന്ന പദയാത്ര കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായ സഖറിയാസ് കുതിരവേലി ഫ്‌ളാഗ് ഓഫ് ചെയ്യും. കാണക്കാരിയില്‍ വൈകുന്നേരം 5.30ന് സമാപിക്കുന്ന പദയാത്രയെത്തുടര്‍ന്ന് നടക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ടോമി ഓമല്ലൂകാരന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ.ജോബ് മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തും.


