ക്ഷേത്രത്തിന് സമീപം പോത്തിനെ കശാപ്പു ചെയ്യാന്‍ ശ്രമിച്ചത് വിശ്വാസികള്‍ തടഞ്ഞു
കുറുപ്പന്തറ- സമീപത്തെ പ്രശ്‌സ്ത ക്ഷേത്രത്തിന് സമീപത്ത് വച്ച് പോത്തിനെ കശാപ്പു ചെയ്യാനുള്ള നീക്കം ക്ഷേത്ര വിശ്വാസികളെത്തി തടഞ്ഞു. സംഭവമറിഞ്ഞ് കടുത്തുരിത്തിയില്‍ നിന്നും പോലിസെത്തി ചത്തപോത്തിനെ നീക്കം ചെയ്തു. എന്നാല്‍ ക്ഷേത്ര ഭരണസമതിക്ക് സംഭവത്തില്‍ പരാതിയില്ലാതിരുന്നതിനാല്‍ പോലീസ് കേസെടുത്തില്ല. ക്ഷേത്ര പരിസരത്തു നിന്നും 50 മീററര്‍ അകലെചത്തു കിടന്ന പോത്തിന്റെ തൊലിയുരിയുന്നതിനിടയിലാണ് വിശ്വാസികളെത്തി തടഞ്ഞത്. വ്യാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളാണ് ചത്തു കിടക്കുന്ന പോത്തിനെ കണ്ടത്. കുറച്ചുകഴിഞ്ഞു ചിലരെത്തി പോത്തിന്റെ തോലി ഉരിഞ്ഞതാണ് എതിര്‍പ്പിനുകാരണമായത്. വാക്കു തര്‍ക്കത്തെ തുടര്‍ന്നു പോലിസെത്തി നാട്ടുകാരുടെ സഹകരണത്തോടെ ചത്തപോത്തിനെ സംഭവസ്വലത്തുനിന്നും നീക്കം ചെയ്യുകയായിരുന്നു. ക്ഷേത്രത്തിനടുത്തു മ്യഗങ്ങളെ കശാപ്പു ചെയ്യാനുള്ള നീക്കം തികച്ചും പ്രതിഷേധാര്‍ഹമാണന്ന് ബി.ജെ.പി. പ്രവര്‍ത്തകര്‍ അറിയിച്ചു. ബി ജെ പി മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റു സജി ഇരവിമംഗലം സംഭവത്തില്‍ ശക്തിയായി പ്രതിഷേധിച്ചു.. പോത്ത് ചത്തതാണോ കൊന്നതാണോ എന്നതില്‍ ദുരുഹതയുംനിലനില്‍ക്കുന്നുണ്ട്.


