ജിഷയെ റെയില്‍വേ പോലീസ് മേധാവികള്‍ സന്ദര്‍ശിച്ചു
News Bureau on Feb 10th, 2012
മുട്ടുച്ചിറ: കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ വച്ച് മഹാരാഷ്ട്ര സ്വദേശിയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ജിഷയെ ആര്‍.പി.എഫ്. അധികൃതര്‍ സന്ദര്‍ശിച്ചു. ആര്‍.പി.എഫ്. കമ്മീഷണര്‍ കെ.ജെ. ജോയി, കോട്ടയം ഡിവിഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. സേതുമാധവന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ആര്‍.പി.എഫ്. സംഘമാണ് ജിഷയെ മുട്ടുചിറയിലെ സ്വകാര്യ ആസ്?പത്രിയിലെത്തി സന്ദര്‍ശിച്ചത്. തീവണ്ടിയില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ നടപടികളെടുക്കുമെന്ന് ആര്‍.പി.എഫ്. അധികൃതര്‍ പറഞ്ഞു.


