തെരഞ്ഞെടുപ്പ് യുഡിഎഫ് അട്ടിമറിച്ചതായി എല്‍ ഡി ഫ്.
മാഞ്ഞൂര്‍: മാഞ്ഞൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ കുടുംബശ്രീ എഡിഎസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് യുഡിഎഫ് അട്ടിമറിച്ചതായി എല്‍ ഡി ഫ്. എഡിഎസമാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും നാമനിര്‍ദ്ദേശം നല്‍കി പിന്തുണ നല്‍കിയ ആളെ ഒഴിവാക്കി പിന്തുണയില്ലാത്തയാളെ ചെയര്‍പേഴ്‌സണ്‍ ആക്കുകയായിരുന്നു. തെരഞ്ഞെടുപ്പു നിരീക്ഷകയായി വന്ന ഐശ്വര്യ സൂപ്പര്‍വൈസര്‍ അട്ടിമറിയ്ക്കു കൂട്ടുനിന്നതായും ആക്ഷേപം ഉയര്‍ന്നു. കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കാനുള്ള യുഡിഎഫ് നീക്കത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. വാര്‍ഡില്‍ എഡിഎസ് മാരായി തെരഞ്ഞെടുക്കപ്പട്ടവരില്‍ ഭൂരിപക്ഷവും ജഗദമ്മശശിധരനെ ചെയര്‍പേഴ്‌സണാക്കണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിനിടെ യുഡിഎഫിന്റെ വാര്‍ഡുമെമ്പര്‍ പറഞ്ഞു വിട്ട രണ്ടു പേര്‍ ചേര്‍ന്ന് ജഗദമ്മയെ ചെയര്‍പേഴ്‌സണ്‍ ആക്കാന്‍ പറ്റില്ലെന്ന് പറഞ്ഞ് ബഹളമായി. ബഹളം രൂക്ഷമായപ്പോള്‍ എഡിഎസുമാര്‍ തെരഞ്ഞെടുപ്പു യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഈ തക്കത്തിനാണ് വാര്‍ഡുമെമ്പറുടെ താല്‍പര്യത്തിലുള്ള ലളിത രവിയെ ചെയര്‍പേഴ്‌സണാക്കി വരണാധികാരി തീരുമാനിച്ചത്. വൈസ് ചെയര്‍മാനായി മിനിയെയും സെക്രട്ടറിയായി മിനി ഒറീസയെയും നിയമവിരുദ്ധമായി തീരുമാനിക്കുകയായിരുന്നു. മിനിട്‌സ് അടക്കമുള്ള നടപടിക്രമങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കാതെയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്തി അട്ടിമറിച്ച നീക്കത്തില്‍ സിപിഐ എം കോതനല്ലൂര്‍ ലോക്കല്‍ കമ്മറ്റി ശക്തിയായി പ്രതിഷേധിച്ചു. കക്ഷി രാഷ്ട്രീയത്തിനതീതമായി സ്ത്രീകളുടെ ഉന്നമനത്തിനായി രൂപീകരിച്ച കുടുംബശ്രീയില്‍ രാഷ്ട്രീയം കുത്തിച്ചെലുത്തി ഇല്ലാതാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് ലോക്കല്‍ സെക്രട്ടറി കോമളവല്ലി രവീന്ദ്രന്‍ ആരോപിച്ചു. ഭൂരിപക്ഷം തെരഞ്ഞെടുക്കാത്ത ആളെ നിയമവിരുദ്ധമായി എഡിഎസ് ചെയര്‍പേഴ്‌സണാക്കി നിയമിച്ച നടപടി റദ്ദു ചെയ്യണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.


