പാലാ രൂപത അവാര്ഡ് നല്കി ആദരിച്ചു
കുറുപ്പന്തറ ;മികച്ച കണ്ടുപിടുത്തത്തിന് ഐഎസ്ആര്‍ഒ നല്‍കുന്ന യുവശാസ്ത്രജ്ഞനുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് നേടിയ മുട്ടുചിറ സ്വദേശി ഷിജോ സേവ്യറിനും മികച്ച അധ്യാപകനുള്ള പാലാ രൂപതയുടെ അവാര്‍ഡിന് അര്‍ഹനായ ഷിബു കുര്യനും നാട്ടുകാര്‍ സ്വീകരണം നല്‍കി. കടുത്തുരുത്തി പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് നിവാസികളുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. മുട്ടുചിറ ഗവണ്‍മെന്റ് യൂപി സ്‌കൂളില്‍ നടന്ന സ്വീകരണ സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സമ്മേളനത്തില്‍വച്ചു നാട്ടുകാരൂടെ സ്നേഹോപകാരം മോന്‍സ് ജോസഫ് എംഎല്‍എ ഇരുവര്‍ക്കും സമ്മാനിച്ചു. ബഹിരാകാശ ഗവേഷണത്തിനുള്ള സമഗ്ര സംഭാവനയാണ് ഷിജോയെ ഐഎസ്ആര്‍ഒയുടെ അവാര്‍ഡിന് തെരഞ്ഞെടുത്തത്. ലക്ഷ്യം നടത്തിയ ശേഷം മടങ്ങിയെത്താന്‍ കഴിയുന്ന വിക്ഷേപണിയുടെ ഷേപ്പ് ഡിസൈനിംഗാണ് ഷിജോയെ അവാര്‍ഡിനര്‍ഹനാക്കിയത്. തുമ്പ വിഎസ്എസ്‌സിയില്‍ ശാസ്ത്രജ്ഞനാണ് ഷിജോ. കുറുപ്പന്തറ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ അധ്യാപകനാണ് ഷിബു കുര്യന്‍.


