ബി.എസ്.പി മാഞ്ഞൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി
കുറുപ്പന്തറ : ബി.എസ്.പി മാഞ്ഞൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി. കൊല്‍ക്കത്ത എ.എം.ആര്‍.ഐ. ഹോസ്പിറ്റല്‍ ദുരന്തത്തില്‍ വീരചരമം പ്രാപിച്ച നേഴ്‌സ് കോതനെല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ കുമാരി പി.കെ വിനീതയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊാണ് യോഗനടപടികള്‍ ആരംഭിച്ചത്. ബി.എസ്.പി കടുത്തുരുത്തി നിയോജകമന്ഡലം വൈ.പ്രസിഡന്റ് റ്റി.പി കുട്ടപ്പന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അപ്പാംഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.ആര്‍ സോമന്‍, സുരേഷ് കുമാര്‍, ലീല വാവ, മാത്യു ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് പഞ്ചായത്തുതല കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കുഞ്ഞുമോന്‍ പുളിക്കല്‍ ( പ്രസിഡന്റ്) ശിവന്‍ കാരിവേലില്‍ (വൈ. പ്രസിഡന്റ്) പി.സി. ജോസഫ് ( സെക്രട്ടറി) റഓസമ്മ ഇടച്ചാലില്‍, ലീലവാവ, മാഞ്ഞൂര്‍ സൗത്ത് ( വനിത പ്രതിനിധികള്‍) എന്നിവരടങ്ങുന്ന പതിനൊന്ന് അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.


