മള്ളിയൂര്‍ സ്വര്‍ണ്ണധ്വജം: പ്രതിഷ്ഠ ജൂണ്‍ 22ന്
News Bureau on Feb 8th, 2012
മള്ളിയൂര്‍: മള്ളിയൂര്‍ സ്വര്‍ണ്ണധ്വജ പ്രതിഷ്ഠ ജൂണ്‍ 22ന് നടക്കും. ധ്വജ നിര്‍മ്മാണത്തിനുള്ള സ്വര്‍ണ്ണ വഴിപാട് സമര്‍പ്പണ സ്വീകരണം 9ന് കാഞ്ചി മഠാധിപതി ജയേന്ദ്ര സരസ്വതിയുടെ സാന്നിദ്ധ്യത്തില്‍ മള്ളിയൂരില്‍ നടക്കും. വ്യാഴാഴ്ച രാവിലെ 8.30നാണ് സ്വര്‍ണ്ണ സമര്‍പ്പണ ചടങ്ങ്. സുവര്‍ണ ധ്വജനിര്‍മ്മാണത്തിന് വഴിപാട് സമര്‍പ്പണം നടത്തുന്നതിന് ഭക്തര്‍ക്ക് 9 മുതല്‍ അവസരമൊരുക്കും. താല്പര്യമുള്ളവര്‍ ക്ഷേത്രത്തില്‍ മുന്‍ കൂട്ടി അറിയിക്കണം. ഫോണ്‍: 04829 243455.ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ആഗ്രഹങ്ങളിലൊന്നായിരുന്നു ഉപാസന മൂര്‍ത്തിയായ ഗണപതിക്ക് സുവര്‍ണ്ണധ്വജം. ധ്വജപ്രതിഷ്ഠ സംബന്ധിച്ചുള്ള ആദ്യചടങ്ങിന് ആദ്യന്തം കാര്‍മ്മികത്വം വഹിച്ചതിനുശേഷമായിരുന്നു ഭാഗവതഹംസത്തിന്റെ വേര്‍പാട്.


