മുല്ലപെരിയാര്‍ എന്‍ സി പി പ്രതിഷേധിച്ചു
News Bureau on Dec 11th, 2011
കുറുപ്പന്തറ: മുല്ലപെരിയാര്‍ പ്രശ്‌നത്തില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നു എന്‍സിപി മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. ഡാമിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും എത്രയും വേഗം പുതിയ ഡാം നിര്‍മിക്കണമെന്നും യോഗം ആവശ്യപെട്ടു. പ്രസിഡന്റ് കെ. എന്‍.തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ടോമി കുടിലില്‍, പി. ഷാജി, എന്‍.തമ്പി എന്നിവര്‍ പ്രസംഗിച്ചു.


