യാത്ര സുരക്ഷിതമാക്കണം : മോന്‍സ് ജോസഫ് എം എല്‍ എ
മുട്ടുച്ചിറ :ട്രെയിന്‍ യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സുരക്ഷതത്വം ഉറപ്പുവരുത്താന്‍ കഴിയുന്നവിധത്തില്‍ കാര്യക്ഷമവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ റയില്‍വേ പോലീസ് തയ്യാറാകണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നിലപാട് സ്വീകരിച്ചുകൊ് നടപടി സ്വീകരിക്കാന്‍ തയ്യാറാകണം-കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനില്‍ വൈക്കം റോഡിനും, കുറുപ്പന്തറയ്ക്കുമിടയില്‍ ഏറ്റുമാനൂര്‍ ഐ.റ്റി.ഐ ലെ വിദ്യാര്‍ത്ഥിനികളെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം നടക്കുമ്പോള്‍ റയില്‍വേ പോലീസ്‌കാര്‍ ഉണ്ടായിരുന്നില്ലെന്ന് യാത്രക്കാര്‍ ചൂികാണിച്ചിട്ടുണ്ട. ഇക്കാര്യം ഗൗരവമായി അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മുഖ്യമന്ത്രിയ്ക്ക് അയച്ച പരാതിയില്‍ മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.


