റബര്‍പാല്‍ വിലയിടിവ് തടയണം

കുറുപ്പന്തറ: റബര്‍ കര്‍ഷകരെ ലാറ്റക്‌സ് കമ്പിനികള്‍ വഞ്ചിക്കുന്നതായി പരാതി. മാര്‍ക്കറ്റ് വിലയെക്കാള്‍ 30 മുതല്‍ 40 രൂപ വരെ കുറച്ചാണ് ലാറ്റക്‌സിന് കമ്പിനികള്‍ കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇതാണ് വന്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുന്നത്. ലാറ്റക്‌സ് കമ്പിനികള്‍ ഒറ്റക്കെട്ടായി കര്‍ഷകരെ എടുത്ത രഹസ്യ അജണ്ടയാണ് ഇതിനുപിന്നിലെന്നാണ് റബര്‍ കര്‍ഷകര്‍ ആരോപിക്കുന്നത്. കമ്പിനികള്‍ വന്‍ ലാഭം കൊയ്യുന്നതായാണ് കര്‍ഷര്‍ പറയുന്നത്. റബര്‍പാല്‍ വിലയിടിവ് തടയാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് റബര്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസ് ഫോറിനേക്കാള്‍ 40 രൂപ വരെ കുറച്ച് കര്‍ഷകര്‍ റബര്‍പാല്‍ വില്‍ക്കേണ്ട ഗതികേടിലാണ്. റബര്‍ഷീറ്റാക്കുന്നതിന് കര്‍ഷകര്‍ തയ്യാറായാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നാണ് മുതിര്‍ന്ന കര്‍ഷകര്‍ പറയുന്നത്.

X
Loading