റിട്ട. അധ്യാപകന്‍ കാവില്‍ പരേതനായ കെ.ജെ. തോമസിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി
കൈപ്പുഴ:റിട്ട. അധ്യാപകന്‍ കാവില്‍ പരേതനായ കെ.ജെ. തോമസിന്റെ ഭാര്യ മറിയാമ്മ (95) നിര്യാതയായി. സംസ്‌കാരം നാളെ 2.45ന് മകന്‍ ഡോമിനിക് തോമസിന്റെ വസതിയില്‍ ശുശ്രൂഷയ്ക്കു ശേഷം സെന്റ് ജോര്‍ജ്‌സ് ഫൊറോനാ പള്ളിയില്‍. കൈപ്പുഴ വഞ്ചിപ്പുരയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോസ് കാവില്‍ (റിട്ട. മര്‍ച്ചന്റ് നേവി ഓഫിസര്‍, മള്ളൂശേരി), സിസ്റ്റര്‍ ആനിയമ്മ (കാരിത്താസ് സെക്യുലര്‍ ഇന്‍സ്റ്റിറ്റിയൂട്ട്, തെള്ളകം), ഡോമിനിക് തോമസ് (റിട്ട. സബ് ഡിവിഷനല്‍ എന്‍ജിനീയര്‍, ബിഎസ്എന്‍എല്‍ കോട്ടയം), മേരിക്കുട്ടി, ജിമ്മി കാവില്‍ (ഇരുവരും യുഎസ്), പരേതനായ സൈമന്‍. മരുമക്കള്‍: എത്സമ്മ (സെന്റ് ആന്‍സ് എച്ച്എസ്എസ്, കോട്ടയം), ചിന്നമ്മ (സെന്റ് ജോര്‍ജ്‌സ് വിഎച്ച്എസ്എസ് കൈപ്പുഴ), മോളമ്മ (സെന്റ് തോമസ്, കല്ലറ) (മൂവരും റിട്ട. അധ്യാപികമാര്‍). ജേക്കബ് പെരുമനശേരില്‍ (കൂപ്ലിക്കാട്) കണ്ണകര, ലീല (ഇരുവരും യുഎസ്).


