വലെന്റയിന്‍സ് ദിനത്തിന് ഒരു വ്യത്യസ്തതയുമായി കുടിലില്‍ മിനിമോള്‍ ലൂക്കോസ്
ലോകമെങ്ങും വലെന്റയിന്‍സ് ഡേ ആഘോഷിക്കുന്ന ഫെബ്രുവരി 14 തീയതി കമിതാക്കള്‍ പരസ്പരം പൂക്കളും ആശംസ കാര്‍ഡുകളും കൈമാറുമ്പോള്‍ അതില്‍ നിന്നും ഒക്കെ വ്യത്യസ്തമായ രീതിയില്‍ തന്റെ പ്രണയം വെളിപ്പെടുത്തുന്ന ആല്‍ബവുമായി രംഗ പ്രവേശം ചെയ്തിരിക്കുകയാണ് ശ്രീമതി മിനി മോള്‍ ലൂക്കോസ് .ആല്‍ബത്തിലെ നായകന്‍ മിനിമോളുടെ സ്വന്തം ഭര്‍ത്താവായ റിച്ചാര്‍ഡ് ലാബുസ് ആണ്.
സ്കൂള്‍ കോളേജ് തലങ്ങളില്‍ സംഗീതത്തിലും ഡാന്സിലും അഭിനയത്തിലും ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള വ്യക്തിയാണ് മിനിമോള്‍. യുടുബില്‍ പ്രചരിക്കുന്ന താണ നിലവാരം പുലര്‍ത്തുന്ന ആല്‍ബങ്ങളില്‍ നിന്നും ഒക്കെ വ്യത്യസ്തമായി അഭിനയത്തിലും എടിറ്റിങ്ങിലും ഒക്കെയുള്ള നിലവാരം സ്വന്തം പ്രതിഭ വിളിച്ചറിയിക്കുന്നതാണ് മിനിമോളുടെ valentines for you tube എന്ന് പേരിട്ടിരിക്കുന്ന ഈ ആല്‍ബം.
യു എസ്സിലെ കാലിഫോര്‍ണിയയില്‍ സ്വന്തമായി നടത്തുന്ന സോഫ്റ്റ് വേര്‍ ബിസിനെസ്സ് സ്ഥാപനത്തിന്റെ C .E.O ആണ് ശ്രീമതി മിനിമോള്‍.മണ്ണാറപ്പാറ സെയിന്റ് സേവ്യേര്‍സ് ഹൈ സ്കൂള്‍ മുന്‍ അധ്യാപകന്‍ കുടിലില്‍ ശ്രീ ലൂക്കാ സാറിന്റെ ഏക മകള്‍ ആണ് ശ്രീമതി മിനിമോള്‍.



അഭിപ്രായങ്ങൾ
Minimol Lukose valentines fr you tube
Good work, expecting more*