വാഹനാപകടത്തില്‍് സ്‌കൂട്ടര്‍യാത്രക്കാരന്‍ മരിച്ചു
മേമ്മുറി ; മൂലേപ്പറമ്പില്‍ അനീറ്റയുടെ (നഴ്‌സ് സൗദി) ഭര്‍ത്തൃ പിതാവ് കിടങ്ങൂരില്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. വാന്‍ സ്‌ക്കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍യാത്രക്കാരനായ വെട്ടിമുകള്‍ ഷട്ടര്‍ കവല കോട്ടൂര്‍ പരേതനായ ഫിലിപ്പിന്റെ മകന്‍ തോമസ് (47) മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ കിടങ്ങൂര്‍ ബിവറേജസ് കോര്‍പ്പറേഷന്‍ മദ്യവില്‍പന ശാലയ്ക്ക് സമീപമായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ വാന്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കവെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഉടന്‍തന്നെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: അനീറ്റ (സൗദി അറേബ്യ), മേമ്മുറി മൂലേപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: അനു, ആല്‍ബിന്‍ (ഇരുവരും കട്ടച്ചിറ മേരി മൗണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികള്‍. ശവസംസ്‌കാരം പിന്നീട്.


