വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന മലയാളി പ്ലാന്റര്‍ മരിച്ചു

കുറവിലങ്ങാട്: മംഗലാപുരത്തുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന മലയാളി പ്ലാന്റര്‍ മരിച്ചു. കുറവിലങ്ങാട് നസ്രത്തുഹില്‍ ചേലങ്ങാട്ടുശേരി (നെടിയാനി) പരേതനായ ജെ. മാത്യുവിന്റെ (ഇരുമ്പുകട കുട്ടിച്ചേട്ടന്‍) മകന്‍ ജോസ് മാത്യു (64) വാണ് ഇന്നു (ചൊവ്വാഴ്ച) രാവിലെ മംഗലാപുരം ഹെഗ്‌ഡേ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ സുള്ളിയയ്ക്കടുത്ത് ഗുത്തിഗറിലായിരുന്നു അപകടം. പള്ളിയില്‍ പോയി മടങ്ങുകയായിരുന്ന ജോസ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറിടിച്ചായിരുന്നു അപകടം. കുറവിലങ്ങാട് വ്യാപാരിയായിരുന്ന ജോസ് വര്‍ഷങ്ങളായി സുള്ളിയയില്‍ പ്ലാന്ററാണ്. സംസ്‌കാരം ഇന്ന് (ബുധനാഴ്ച )ഉച്ചകഴിഞ്ഞ് ഗുത്തിഗര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: കാഞ്ചിയാര്‍ മുത്തോലി കുടുംബാംഗം മേരിക്കുട്ടി. മക്കള്‍: സോണറ്റ്, ലിന്‍സ് (സ്റ്റാഫ് നഴ്‌സ്, ഗുജറാത്ത്), ബിബിന്‍ (ബാംഗ്ലൂര്‍), മെല്‍വിന്‍. മരുമകള്‍: സൗമ്യ.

X
Loading