വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറക്ഷ മറിഞ്ഞു

കുറവിലങ്ങാട്- സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി പോയ ഓട്ടോറക്ഷ മറിഞ്ഞ് യാത്രക്കാരായ 10 വിദ്യാര്‍ത്ഥകള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കും പരിക്കേറ്റു. ഇന്നലെ രാവിലെ (13-02-12) കുറവിലങ്ങാട് തോട്ടുവ കവലക്ക് സമീപമാണ് അപകടം സംഭവിച്ചത്. സ്വകാര്യബസിന് സൈഡ് കൊടുക്കുന്നതിടയിലാണ് ഓട്ടോയുടെ നിയന്ത്രണംവിട്ട് മറഞ്ഞത്. ഓട്ടോറിക്ഷ ബസിന്റെ എതിര്‍വശത്തേക്ക് മറഞ്ഞതുമുലം വന്‍ദുരന്തം ഒഴിവായി. നസ്രത്തുഹില്‍ ഡി.പോള്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ കാപ്പുന്തല നാല്പതുപറമ്പില്‍ അഭിനവ് ലൂക്കോസ് (5) കൊട്ടാരത്തുപറമ്പില്‍ ജോആന്‍(9), ലിനറ്റ് സാബു(8), സഹോദരി ഷാനിറ്റ് ജോസഫ്(14), സിറിയക്ക് സിബി (11), റിയാ തോമസ് (10), രതീഷ് ശ്രീധര്‍(5), നിമ്മി ജോണ്‍സ് (14), ജോസഫ് അലന്‍ ബി ജോസഫ്(6), ഓട്ടോഡ്രൈവര്‍ സിറിയക്ക് കുര്യന്‍(47) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉടന്‍ നാട്ടുകാര്‍ പരിക്കേറ്റവരെ കുറവിലങ്ങാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍പ്പെട്ട ഓട്ടോറിക്ഷയില്‍ 16 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

X
Loading