ശിവരാത്രി -മാഞ്ഞൂര്‍ ശ്രീകണേ്ഠശ്വരം മഹാദേവക്ഷേത്രം ഒരുങ്ങി

മാഞ്ഞൂര്‍: ശിവരാത്രി ഉത്സവത്തിന് മാഞ്ഞൂര്‍ ശ്രീകണേ്ഠശ്വരം മഹാദേവക്ഷേത്രം ഒരുങ്ങി. ശിവരാത്രി ഉത്സവം 20 മുതല്‍ 24 വരെയും പ്രതിഷ്ഠാദിന ആഘോഷങ്ങള്‍ 24 നും നടക്കും. 20 ന് രാവിലെ 8 മുതല്‍ ശ്രീബലി, 9ന് നന്ദികേശപ്രതിഷ്ഠ, 12.30ന് പ്രസാദമൂട്ട്, 4.30ന് കാഴ്ചശ്രീബലി, രാത്രി 7.30ന് തിരുവാതിരകളി, 8.30 ന് ഓട്ടന്‍തുള്ളല്‍, 10 മുതല്‍ ശിവരാത്രിപൂജ. 21 ന് രാവിലെ 6.30 മുതല്‍ വിശേഷാല്‍പൂജകള്‍. 22 ന് പുലര്‍ച്ചെ 5.30 ന് അഭിഷേകം, രാത്രി 7 ന് ഭജന. 23 ന് രാത്രി 7 ന് മോഹിനിയാട്ടം നൃത്തനൃത്യങ്ങള്‍. 9 ന് കഥകളി. 24 ന് പ്രതിഷ്ഠാദിന ആഘോഷങ്ങള്‍ നടക്കും. രാവിലെ 7 ന് ബ്രഹ്മകലശപൂജ. തുടര്‍ന്ന് ബ്രഹ്മകലശാഭിഷേകം. 12.30ന് പ്രസാദമൂട്ട്. വൈകീട്ട് 5ന് കാഴ്ചശ്രീബലി, 6.30 ന് താലപ്പൊലി ഘോഷയാത്ര, രാത്രി 9.30 ന് ശാകുന്തളം എന്നിവയാണ് പ്രധാന പരിപാടികള്‍.

X
Loading