ശുദ്ധജലക്ഷാമം സത്വരനടപടിയെന്ന് മന്ത്രി പി ജെ ജോസഫ

കുറുപ്പന്തറ : ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ഏറ്റുമാനൂര്‍, പട്ടര്‍മഠം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ഇതിന്റെ കീഴില്‍ വരുന്ന കാണക്കാരി, മാഞ്ഞൂര്‍ പഞ്ചായത്തുകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തികള്‍ ഉടന്‍ റീ-ടെന്‍ഡര്‍ ചെയ്യുമെന്ന് മന്ത്രി പി ജെ ജോസഫ്. കടുത്തുരുത്തിയില്‍ എം എല്‍എ മോന്‍സ് ജോസഫിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ അവലോകനയോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച വിവരങ്ങളറിയിച്ചത്. ഇതോടൊപ്പം കടുത്തുരുത്തിയിലും, കാണക്കാരിയിലും വിപുലമായ പുതിയ വാട്ടര്‍ടാങ്ക് നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തിയും റീ-ടെന്‍ഡര്‍ ,ചെയ്യാന്‍ മന്ത്രി നിര്‍ദേശം നല്‍കി. നിലവിലുള്ള പൈപ്പുലൈനുകള്‍ അടിയന്തിരമായി പരിശോധിക്കുന്നതിനും ജീര്‍ണ്ണാവസ്ഥയിലുള്ളത് മാറ്റി പുതിയത് സ്ഥാപിക്കുന്നതിനും ഇതിനുള്ള എസ്റ്റിമേറ്റ് തയാറാക്കി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കാനും ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപെട്ടു.

X
Loading