സൗമ്യസംഭവത്തിന്റെ ഓര്‍മ്മയില്‍ നടുങ്ങി പെണ്‍കുട്ടികള്‍....

കുറുപ്പന്തറ : ട്രെയിന്‍ യാത്രക്കിടെ  ഗോവിന്ദച്ചാമിയുടെ ക്രൂര പീഡനത്തിന് ഇരയായി മരിച്ച സൗമ്യയുടെ സംഭവത്തിന്റെ ഭയപ്പെടുത്തുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തിയ നടുക്കത്തിലായിരുന്നു ഇന്നലെ കോട്ടയം-എറണാകുളം പാസഞ്ചര്‍ ട്രെയിനിലെ ലേഡിസ് കമ്പാര്‍ട്ട്‌മെന്റില്‍ ആക്രമണത്തിനിരകളായ പെണ്‍കുട്ടികളും. കടുത്തചൂടിലും തലയില്‍ തൊപ്പിയും, ഒന്നിന് മുകളില്‍ ഒന്നായി ഫുള്‍ കൈയ്യന്‍ ഓവര്‍ക്കോട്ട് ഷര്‍ട്ടുകളും ധരിച്ച് തങ്ങള്‍ നില്‍ക്കുന്ന ലേഡിസ് കമ്പാര്‍ട്ട്‌മെന്റിന്റെ അരികിലേക്ക് ഓടിയെത്തിയ വൃത്തികെട്ട ആ സത്വം ഇപ്പോഴും ഒരു ചീത്തസ്വപ്‌നം പോലെ തങ്ങളെ വേട്ടയാടുകയാണെന്ന് സംഭവത്തിനിരകളായ പെണ്‍കുട്ടികള്‍ ഭയന്നുവിറച്ച കൊണ്ട് പറഞ്ഞു. നീങ്ങിതുടങ്ങിയ ട്രയിനിന്റെ ലേഡിസ് കമ്പാര്ട്ട്‌മെന്റിലേക്ക് ചാടികയറി ഇയ്യാള്‍ തങ്ങളെ ബലമായി പിടിച്ച് തള്ളിമാറ്റുകയായിരുന്നുവെന്നാണ് പെണ്‍കുട്ടികള്‍ പറയുന്നത്.

ട്രെയിനിന് പുറത്തേക്ക് തെറിച്ച് പോകാതിരുന്നത് ഭാഗ്യം കൊണ്ട് മാത്രമാണന്നും ഇവര്‍ പറഞ്ഞു. തള്ളിമാറ്റിയ ശക്തിയില്‍ തങ്ങളുടെ കൂട്ടുകാരി സോയവീണുപോയി പിന്നിട് ഇയ്യാള്‍ തങ്ങളുടെ അടുത്തേക്ക് വരുന്നതായി തോന്നിയതിനെ തുടര്‍ന്ന് കരഞ്ഞുകൊണ്ട് മറുവശത്തേക്ക് ഓടുകയായിരുന്നു. ഒട്ടത്തിനിടെ നിഷ ഭയന്ന് ബോധം കെട്ട് വീണത് തങ്ങളെ കൂടുതല്‍ അങ്കലാപ്പിലാക്കിയതായി ഇവര്‍ പറഞ്ഞു. സഹയാത്രികരായ സ്ത്രീകളിലാരോ ആണ് ചെയിന്‍ വലിച്ച് നീങ്ങി തുടങ്ങിയ ട്രെയിന്‍ നിര്‍ത്തിച്ചത്. ട്രെയിന്‍ നിന്ന ഉടനെ പ്രതി ചാടി ഓടുകയായിരുന്നു. എന്നാല്‍ മറ്റ് യാത്രക്കാരുടെ ഇടപ്പെടലുകളാണ് പ്രതിയെ പിടിക്കാന്‍ സഹായിച്ചത്. തങ്ങള്‍ യാത്ര ചെയ്ത ലേഡിസ് കമ്പാര്‍ട്ട്‌മെന്റില്‍ ഗാര്‍ഡോ, റെയില്‍വേ പോലിസോ ഉണ്ടായിരുന്നില്ലെന്നാണ് മറ്റ് യാത്രക്കാര്‍ പറയുന്നത്.

ബോധം കെട്ടവീണ നിഷയെയും മറ്റ് കുട്ടികളെയും തുടര്‍ന്ന മുട്ടിച്ചിറയിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കുട്ടികളുടെ വീട്ടുകാരും ബന്ധുക്കളും എല്ലാം ആശുപത്രിയിലേക്ക് ഒഴുകിയെത്തുകയായിരുന്നു. മാതാപിതാക്കളെയും ബന്ധുക്കളെയും കണ്ടതൊടെ പെണ്‍കുട്ടികള്‍ വിങ്ങിപ്പൊട്ടികരഞ്ഞ രംഗം ഹൃദയഭേദകമായിരുന്നു. സൗമ്യയ്ക്ക ട്രെയിനില്‍ ഉണ്ടായ ദാരുണമരണത്തെ തുടര്‍ന്ന് ലേഡിസ് കമ്പാര്‍ട്ട്‌മെന്റില്‍ ഗാര്‍ഡുകളെയോ, റെയില്‍വേ പോലീസിനെയോ നിയമിക്കുമെന്ന വാഗ്ദാനത്തിന്റെ നഗ്നമായ ലംഘനത്തിന്റെ പരിണഫലമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നാണ് വ്യാപകമായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്.

X
Loading