രാഷ്ട്രീയം

കടുത്തുരുത്തി: മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ആന്‍സി സിബി രാജി വച്ചു. പാര്‍ട്ടി ധാരണയനുസരിച്ചാണ് പ്രസിഡന്റ് രാജി സമര്‍പിച്ചത്. പ്രസിഡന്റ് സ്ഥാനം ആദ്യത്തെ രണ്ടര വര്‍ഷം കേരളാ കോണ്‍ഗ്രസിനായതിനാല്‍ മുന്‍ധാരണയനുസരിച്ച് അടുത്ത പ്രസിഡന്റായി കേരളാ കോണ്‍ഗ്രസിലെ 15-ാം വാര്‍ഡ് മെമ്പര്‍ ത്രേസ്യാമ്മ ജോസഫ് തെരഞ്ഞെടുക്കപെടും. 18 മെമ്പര്‍മാരുള്ള പഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ് എംന് ഏഴ്, ജേക്കമ്പ് വിഭാഗം-ഒന്ന്, അടുത്ത കാലത്ത് പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്ത മുന്ന് പേര്‍ ഉള്‍പെടെ കോണ്‍ഗ്രസ് ഏഴ് എന്നിങ്ങനെയാണ് ഭരണപക്ഷത്തെ കക്ഷിനില. പ്രതിപക്ഷത്ത് മൂന്ന് മെമ്പര്‍മാരാണുള്ളത്.

കടുത്തുരുത്തി: സിപിഎമിന്റെ കൊലപാതക രാഷ്ട്രിയം അവസാനിപ്പിക്കണമെന്ന് മോന്‍സ് ജോസഫ് എം എല്‍ എ. സിപിഎംന്റെ കൊലപാതക, അക്രമ രാഷ്ട്രീയം സ്വന്തം ഘടകക്ഷികള്‍ പോലും അംഗികരിക്കുന്നില്ല; പ്രബുന്ധരായ കേരളജനത ഒരിക്കലും കൊലപാതക രാഷ്ട്രീയം അംഗീകരിക്കില്ലെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും മോന്‍സ് ജോസഫ് പറഞ്ഞു. സിപിഎം കൊലപാതക രാഷ്ട്രീയത്തിനും അക്രമങ്ങള്‍ക്കുമെതിരെ യൂഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കടുത്തുരുത്തി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ നടത്തിയ സായാഹ്നധര്‍ണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദേഹം. എം.

കാണക്കാരി: യുഡിഎഫിലെ മുന്‍ ധാരണപ്രകാരം കാണക്കാരി ഗ്രാമപഞ്ചായത്ത് സ്ഥാനം ഇനി ജാന്‍സി തോമസിന്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കേരള കോണ്‍ഗ്രസിലെ ആനീസ് തോമസ് സ്ഥാനമൊഴിഞ്ഞു. യുഡിഎഫിലെ മുന്‍ ധാരണ പ്രകാരമാണു രാജി. ഏഴാം വാര്‍ഡ് അംഗം കേരള കോണ്‍ഗ്രസിലെ തന്നെ ജാന്‍സി തോമസിനാണ് അടുത്ത ഊഴം. അവസാന രണ്ടു വര്‍ഷം കോണ്‍ഗ്രസിനാണു പ്രസിഡന്റ് സ്ഥാനം. പതിനഞ്ചംഗ കമ്മിറ്റിയില്‍ യുഡിഎഫ് - 7, എല്‍ഡിഎഫ് - 6, സ്വതന്ത്രര്‍ - രണ്ട് എന്നിങ്ങനെയാണു കക്ഷിനില. കഴിഞ്ഞ വട്ടം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വതന്ത്രര്‍ യുഡിഎഫിനു പിന്തുണ നല്‍കുകയായിരുന്നു.

കടുത്തുരുത്തി:യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ. നയിക്കുന്ന യുവജന ജാഥയ്ക്ക് കുറവിലങ്ങാട്ട് മെയ് 2 ന് 3 മണിക്ക് സ്വീകരണം നല്‍കും. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കുര്യന്‍ ജോയി ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം പ്രസിഡന്റ് ബിനോയി ചെറിയാന്‍ അധ്യക്ഷനാകും

കടുത്തുരുത്തി: കേരളത്തിലെ സമ്‌സത ജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനകരമായ ബജറ്റാണ് ഇക്കുറി ധനകാര്യ മന്ത്രി കെ. എം.മാണി അവതരിപ്പിച്ചതെന്ന് ജോസ് കെ.മാണി എംപി. യുവാക്കളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും കര്‍ഷക പെന്‍ഷനും വിധവകള്‍ക്കും വികലാംഗര്‍ക്കും ഉള്‍പെടെയുള്ളവര്‍ക്ക് പെന്‍ഷന്‍ നല്‍കിയും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കിയും വായ്പ്പകളുടെ പലിശ സര്‍ക്കാര്‍ ഏറ്റെടുത്തതും ജനങ്ങള്‍ക്ക് ആശ്വാസകരമായെന്നും എംപി പറഞ്ഞു.

ഒരു കലാകാരന്‍ അന്ഗീകരിക്ക പെടണമെങ്കില്‍ അദ്ദേഹം മരണശയ്യയിലോ അല്ലെങ്കില്‍ മരിക്കുക തന്നെ വേണമെന്ന് തോന്നിപ്പോകും ശ്രീ ജോസ് പ്രകാശിന് കിട്ടിയ അവാര്‍ഡിനെ കുറിച്ച് പറഞ്ഞാല്‍.എന്ത് കൊണ്ടാണ് അദ്ദേഹത്തെ ആദരിക്കുവാന്‍ സാംസ്കാരിക കേരളം മറന്നു പോയത്?ജോസ് പ്രകാശ് എന്ന വലിയ നടന്‍ തന്റെ എണ്‍പത്താറാം വയസ്സില്‍ മരിക്കുമ്പോള്‍ അതൊരു കാലംതെറ്റിയ മരണമാണെന്നോ മരണമെന്ന രംഗബോധമില്ലാത്ത കോമാളി അനൌചിത്യം കാട്ടിയെന്നോ പറയാനാവില്ല. അദ്ദേഹം തന്റെ കാലത്തെയും ജീവിതത്തെയും സമ്പന്നമാക്കി, സമ്പൂര്‍ണമാക്കി. അരനൂറ്റാണ്ടോളം മലയാളസിനിമയില്‍ നായകനും ഗായകനും വില്ലനും സ്വഭാവനടനുമായി തിളങ്ങിയും വിളങ്ങിയും നിന്നു.

കുറുപ്പന്തറ: ഐക്യ ട്രേഡ് യൂണിയന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മാഞ്ഞൂരില്‍ നടന്ന പ്രകടനത്തിന് എന്‍ എസ് രാജു, ജെയിംസ് തോമസ്, പി ജി രാജ്കുമാര്‍, ബെന്നി ജോസഫ്, കെ വി സത്യന്‍ എന്നിവര്‍ തൊഴിലാളി പ്രകടനത്തിന് നേതൃത്വം നല്‍കി. കോതനല്ലൂരില്‍ കോമളവല്ലി രവീന്ദ്രന്‍, ഇ കെ സുകുമാരന്‍, ജോയിമോന്‍, ടി സതീശ്, കെ ആര്‍ മാധവന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

കുറുപ്പന്തറ: ടൗണ്‍ വാര്‍ഡ് കോണ്‍ഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. റോയി ജോസഫ്-പ്രസിഡന്റ്, എ. കെ.സോമന്‍-വൈസ് പ്രസിഡന്റ്, ടോമി തേറമ്പില്‍, ബിജോയി തേറമ്പില്‍-ജോ.സെക്രട്ടറിമാര്‍, ജോയി മണ്ടപത്തില്‍-ട്രഷറര്‍ എന്നിവരാണ് തെരഞ്ഞെടുക്കപെട്ടത്. മണ്ഡലം പ്രസിഡന്റ് ലൂക്കോസ് മാക്കീല്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് വി. എം.പോള്‍, സുനു ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

മുട്ടുച്ചിറ :ട്രെയിന്‍ യാത്രയ്ക്കിടയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സുരക്ഷതത്വം ഉറപ്പുവരുത്താന്‍ കഴിയുന്നവിധത്തില്‍ കാര്യക്ഷമവും ഫലപ്രദവുമായ നടപടികള്‍ സ്വീകരിക്കാന്‍ റയില്‍വേ പോലീസ് തയ്യാറാകണമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എ ആവശ്യപ്പെട്ടു.

കുറുപ്പന്തറ : ഓട്ടോ - ടാക്‌സി വര്‍ക്കേഴ്‌സ് യൂണിയന്‍ സി ഐ ടി യു മാഞ്ഞൂര്‍ മേഖലാ സമ്മേളനവും ഐഡന്ററ്റി കാര്‍ഡ് വിതരണവും കുറുപ്പന്തറയില്‍ നടന്നു. പി ജി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി എല്‍ രാജന്‍, പി വി സുനില്‍, സി ജെ ജോസഫ്, ടി ആര്‍ രഘുനാഥ്, കെ വി സന്തോഷ്‌കുമാര്‍, എല്‍ എസ് രാജൂ, ബെന്നിജോസഫ്, കെ വി സത്യന്‍ എന്നിവര്‍ പ്രസംഗിച്ചു

കുറുപ്പന്തറ: ബി എസ് പി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടത്തി. നിയോജക മണ്ഡലം കണ്‍വീനര്‍ ലീല വാവ അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി ആപ്പാഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത കണ്‍വീനര്‍ റെജി സുനില്‍, സരോജിനി ഗോപിനാഥ്, പി. ആര്‍.സോമന്‍, റെജി കെ.പൈലി, പി. കെ.സന്തോഷ്, പി. കെ.കുഞ്ഞുമോന്‍, പി. സി.ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ലീല വാവ-ജനറല്‍ കണ്‍വീനര്‍, പ്രസന്ന സുധാകരന്‍-ജോ.കണ്‍വീനര്‍, മോളി ഞീഴൂര്‍-സെക്രട്ടറി, കെ. കെ.ഷൈലജ, ലിസി ജോസ്, രമണി കുട്ടപ്പന്‍, വിജയമ്മ റെജി, കവിത രാജു, ശാന്ത പാപ്പന്‍, റോസമ്മ ജോസഫ്, ആലീസ് മാത്യു-കമ്മിറ്റിയംഗങ്ങള്‍ എന്നിവരെ തെരഞ്ഞെടുത്തു.

മാഞ്ഞൂര്‍: മാഞ്ഞൂര്‍ പഞ്ചായത്ത് പത്താം വാര്‍ഡിലെ കുടുംബശ്രീ എഡിഎസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പ് യുഡിഎഫ് അട്ടിമറിച്ചതായി എല്‍ ഡി ഫ്. എഡിഎസമാരായി തെരഞ്ഞെടുക്കപ്പെട്ടവരില്‍ ഭൂരിപക്ഷം പേരും നാമനിര്‍ദ്ദേശം നല്‍കി പിന്തുണ നല്‍കിയ ആളെ ഒഴിവാക്കി പിന്തുണയില്ലാത്തയാളെ ചെയര്‍പേഴ്‌സണ്‍ ആക്കുകയായിരുന്നു. തെരഞ്ഞെടുപ്പു നിരീക്ഷകയായി വന്ന ഐശ്വര്യ സൂപ്പര്‍വൈസര്‍ അട്ടിമറിയ്ക്കു കൂട്ടുനിന്നതായും ആക്ഷേപം ഉയര്‍ന്നു. കുടുംബശ്രീയെ രാഷ്ട്രീയവത്കരിക്കാനുള്ള യുഡിഎഫ് നീക്കത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

കുറുപ്പന്തറ : ബി.എസ്.പി മാഞ്ഞൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ നടത്തി. കൊല്‍ക്കത്ത എ.എം.ആര്‍.ഐ. ഹോസ്പിറ്റല്‍ ദുരന്തത്തില്‍ വീരചരമം പ്രാപിച്ച നേഴ്‌സ് കോതനെല്ലൂര്‍ പുളിക്കല്‍ കുഞ്ഞുമോന്റെ മകള്‍ കുമാരി പി.കെ വിനീതയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊാണ് യോഗനടപടികള്‍ ആരംഭിച്ചത്. ബി.എസ്.പി കടുത്തുരുത്തി നിയോജകമന്ഡലം വൈ.പ്രസിഡന്റ് റ്റി.പി കുട്ടപ്പന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നയോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി അപ്പാംഞ്ചിറ പൊന്നപ്പന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. പി.ആര്‍ സോമന്‍, സുരേഷ് കുമാര്‍, ലീല വാവ, മാത്യു ചാക്കോ തുടങ്ങിയവര്‍ പ്രസംഗിച്ചു.

കുറുപ്പന്തറ : ജംഗ്ഷനില്‍ സ്ഥാപിച്ചിരുന്ന എന്‍സിപിയുടെ കൊടിയും കൊടിമരവും സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ച സംഭവത്തില്‍ എന്‍സിപി നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എന്‍. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ടോമി കുടിലില്‍, കെ.ആര്‍. ഷാജിക്കുട്ടന്‍, കെ.ടി. മുരളി എന്നിവര്‍ പ്രസംഗിച്ചു.

കുറുപ്പന്തറ: മുല്ലപെരിയാര്‍ പ്രശ്‌നത്തില്‍ അടിയന്തിര നടപടിയുണ്ടാകണമെന്നു എന്‍സിപി മാഞ്ഞൂര്‍ മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു. ഡാമിലെ ജലനിരപ്പ് 120 അടിയായി താഴ്ത്തണമെന്നും എത്രയും വേഗം പുതിയ ഡാം നിര്‍മിക്കണമെന്നും യോഗം ആവശ്യപെട്ടു. പ്രസിഡന്റ് കെ. എന്‍.തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ടോമി കുടിലില്‍, പി. ഷാജി, എന്‍.തമ്പി എന്നിവര്‍ പ്രസംഗിച്ചു.

കുറുപ്പന്തറ: മേമ്മുറി, മാന്‍വെട്ടം പ്രദേശങ്ങളില്‍ കട്ടന്‍സ് മേഖലയില്‍ പണിയെടുക്കുന്ന ( റബര്‍ തടി വെട്ടുന്നവര്‍) തൊഴിലാളികള്‍ ഐഎന്‍ടിയുസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതോടുനുബന്ധിച്ചു കുറുപ്പന്തറ കടവ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മേമ്മുറി യൂണിറ്റിന്റെ ഉദ്ഘാടനം ടി. എന്‍.രമേശന്‍ നിര്‍വഹിച്ചു. ജോണ്‍ പി.ജോസഫ്, കെ. കെ.രാമഭദ്രന്‍, കെ. എസ്.രത്‌നാകരന്‍, ഡിയരഞ്ജിത്ത്കുമാര്‍, ജെയിംസ് തോമസ്, കെ. ജെ.ജോയിമോന്‍, ജോയി താനപ്പനാല്‍, റോയി പൂത്തേത്തുപറമ്പില്‍, എം. കെ.സോമന്‍, ടി. പി.ബാലകൃഷ്ണന്‍, സാബു പാറക്കാല എന്നിവര്‍ പ്രസംഗിച്ചു.

കുറുപ്പന്തറ: മേമ്മുറി, മാന്‍വെട്ടം പ്രദേശങ്ങളില്‍ കട്ടന്‍സ് മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികള്‍ ഐഎന്‍ടിയുസിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. ഇതോടുനുബന്ധിച്ചു കുറുപ്പന്തറ കടവ് മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ ടിംബര്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ മേമ്മുറി യൂണിറ്റിന്റെ ഉദ്ഘാടനം ടി. എന്‍.രമേശന്‍ നിര്‍വഹിച്ചു. ജോണ്‍ പി.ജോസഫ്, കെ. കെ.രാമഭദ്രന്‍, കെ. എസ്.രത്‌നാകരന്‍, ഡിയരഞ്ജിത്ത്കുമാര്‍, ജെയിംസ് തോമസ്, കെ. ജെ.ജോയിമോന്‍, ജോയി താനപ്പനാല്‍, റോയി പൂത്തേത്തുപറമ്പില്‍, എം. കെ.സോമന്‍, ടി. പി.ബാലകൃഷ്ണന്‍, സാബു പാറക്കാല എന്നിവര്‍ പ്രസംഗിച്ചു.

കുറുപ്പന്തറ: കേരളായൂത്ത് ഫ്രണ്ട് എം കോട്ടയം ജില്ലാപ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ നയിക്കുന്ന വികസനസന്ദേശയാത്ര ഇന്ന് കടുത്തുരുത്തി നിയോജകമണ്ഡലത്തില്‍ പര്യടനം നടത്തും. ഉച്ചയ്ക്ക് രണ്ടിന് കുറുപ്പന്തറയില്‍ നിന്നാരംഭിക്കുന്ന പദയാത്ര കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേരളാ കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റുമായ സഖറിയാസ് കുതിരവേലി ഫ്‌ളാഗ് ഓഫ് ചെയ്യും. കാണക്കാരിയില്‍ വൈകുന്നേരം 5.30ന് സമാപിക്കുന്ന പദയാത്രയെത്തുടര്‍ന്ന് നടക്കുന്ന സമ്മേളനം മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ടോമി ഓമല്ലൂകാരന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അഡ്വ.ജോബ് മൈക്കിള്‍ മുഖ്യപ്രഭാഷണം നടത്തും.

കുറുപ്പന്തറ : കെ. ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാന ദിനത്തോടുനുബന്ധിച്ചു മാഞ്ഞൂര്‍ ഹോമിയോ ആശുപത്രിയും പരിസരവും ബി ജെ പി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ശുചികരിച്ചു. ശുചികരണം നിയോജകമണ്ഡലം പ്രസിഡന്റ് ജയപ്രകാശ് ഉദ്ഘാടനം ചെയതു. ആര്‍. വി.രാഹൂല്‍, അജീഷ്‌കുമാര്‍, സജി, ഗോപി, അനില്‍ എന്നിവര്‍ ശുചികരണപരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു.

ലണ്ടന്‍ : മുന്‍ മന്ത്രിമാരായ മോന്‍സ് ജോസഫ് എം എല്‍ എയ്ക്കും, ഷെവലിയര്‍ ടി യു കുരുവിളയ്ക്കും ഇന്ന് ലണ്ടനില്‍ സ്വീകരണം നല്‍കും. യു കെ ഇന്തൃ ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന മീറ്റില്‍ പങ്കെടുക്കാനാണ് കേരളാ കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറിമാരായ ഇവരിരുവരും ഇന്ന് ലണ്ടനില്‍ എത്തുന്നത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ ഇരുവര്‍ക്കും ഊജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. കോട്ടയത്തിന്റെ സമഗ്രവികസനം മുന്‍നിര്‍ത്തി കോട്ടയത്തിന്റെ എം പി ജോസ് കെ മാണി വിഭാവന ചെയ്ത മൊബിലിറ്റി ഹബ്ബ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബിസിനസ് മീറ്റില്‍ ചര്‍ച്ച ചെയ്യും.

X
Loading