കടുത്തുരുത്തി: ആദിത്യപുരം സൂര്യദേവ ക്ഷേത്രത്തിലെ കാവടി മഹോത്സവം 13നു നടക്കും. കാവടി ഉത്സവത്തോടനുബന്ധിച്ച് 11 മുതല്‍ 13 വരെ സുകൃതഹോമം നടത്തും. 11നും 12നും രാവിലെ അഞ്ചിനു നിര്‍മാല്യം, ആറിന് ഉഷപൂജ, 6.30നു മനയത്താറ്റ് ചന്ദ്രശേഖരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ സുകൃതഹോമം, 10.30ന് ഉച്ചപൂജ, 12നു നടയടയ്ക്കല്‍, 5.30നു നടതുറക്കല്‍, 6.30നു ദീപാരാധന, ദീപക്കാഴ്ച്ച, ഏഴിന് അത്താഴപൂജ, 7.30ന് നടയടയ്ക്കല്‍. 11നു വൈകിട്ട് 7.30നു കലാമണ്ഡലം പ്രവീണ്‍, യദുകൃഷ്ണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥകളി - ബകവധം, സന്താനഗോപാലം. 12ന് 7.30നു ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യത്തിന്റെ സംഗീതസദസ്.