ശ്രീ മോന്‍സ് ജോസെഫ് എം എല്‍ എ ക്ക് ജന്മദിനാശംസകള്‍ നേരാം.
കടുത്തുരുത്തി എം എല്‍ എ ശ്രീ മോന്‍സ് ജോസെഫ് നു ഇത് 47 മത് പിറന്നാള്‍ .
ശ്രീ മോന്സിന്റെ ബയോ ഡേറ്റ താഴെ കൊടുക്കുന്നു.
മോന്‍സ് ജോസഫ് (ജനനം: മേയ് 30, 1964 - ). കേരള കോണ്‍ഗ്രസ് (മാണി) നേതാവും മുന്‍ കേരള പൊതുമരാമത്തുമന്ത്രിയുമാണ്.ഇപ്പോള്‍ കടുത്തുരുത്തി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനിധീകരിക്കുന്നു.
കടുത്തുരുത്തിയിലെ അപ്പാഞ്ചിറയില്‍ 1964 മേയ് 30-ന് ഒ. ജോസഫിന്റെയും മറിയാമ്മ ജോസഫിന്റെയും മകനായി ജനിച്ച മോന്‍സ് ജോസഫ് നിയമബിരുദധാരിയാണ്. വിദ്യാഭ്യാസ കാലത്തുതന്നെ കേരള കോണ്‍ഗ്രസിന്റെ വിദ്യാത്ഥിസംഘടനയിലൂടെ രാഷ്ട്രീയത്തില്‍ സജീവമായി. കെ.എസ്.സി. പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നി നിലകളില്‍പ്രവര്‍ത്തിച്ചു. യൂത്ത് ഫ്രണ്ട് (ജെ) സംസ്ഥാന പ്രസിഡന്റ്, കേരള കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റി പ്രസിഡന്റ് എന്നി സ്ഥാനങ്ങളും വഹിച്ചു
1996-ല്‍ ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. ടി.യു. കുരുവിള രാജി വെച്ചതിനെത്തുടര്‍ന്ന് 2007 ഒക്ടോബര്‍ 18-ന് വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ പൊതുമരാമത്തുമന്ത്രിയായി. ഒത്തിരി വികസന പ്രവര്‍തനങ്ങള്‍ നടത്തി കേരളത്തിലെ ഒരു നല്ല മന്ത്രി ആവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു


