നൊസ്റ്റാൾജിയ

കുറുപ്പന്തറ : ഓണത്തെപ്പറ്റി രണ്ട് വാക്ക്. പ്രജാതല്‍പരനും ധര്‍മിഷ്ഠനുമായ അസുരചക്രവര്‍ത്തി മഹാബലി ദേവലോകവും കയ്യടക്കുമെന്ന് ഭയന്ന ദേവന്മാരുടെ അഭ്യര്‍ഥനപ്രകാരം, ഭഗവാന്‍ വിഷ്ണു ഭിക്ഷുവായ വാമനനായി അവതാരമെടുത്ത്, മൂന്നടി മണ്ണ് ചോദിച്ചു മഹാബലിയെ വഞ്ചിച്ച് പാതാളത്തിലേയ്ക്ക് ചവിട്ടി താഴ്ത്തിയെന്നും മഹാബലിക്ക് കേരളത്തിലെ തന്റെ പ്രജകളെ കാണാനായി എല്ലാ വര്‍ഷവും തിരുവോണം നാളില്‍ കേരളത്തില്‍ പ്രജകളെ സന്ദര്‍ശിക്കാനുള്ള അനുവാദം കൊടുത്തു എന്നുമാണല്ലോ ന!ാം പറഞ്ഞുകേട്ടിട്ടുള്ള ഐതീഹ്യം.

നൊസ്റ്റാള്‍ജിയ ഒക്കെ എല്ലാര്ക്കും വരും സ്വന്തം നാട്ടീന്നു ഒരു കുറച്ചുകാലം ഒന്ന് മാറി നിന്നാല്‍ മതി....മെയിന്‍ ആയിട്ട് ആ സൌത്ത് സൈഡില്‍ നിന്നും ...കഴിഞ്ഞ നാല് വര്ഷം ഞാന്‍ പൂനെയില്‍ ആരുന്നു ..അന്നൊന്നും  ഇത്രയ്ക്കു നൊസ്റ്റാള്‍ജിയ വന്നിരുന്നില്ല ...കാരണം പുനെയിലെ പല സ്ഥലങ്ങളും  ഇന്ന് കൊച്ചു കേരളമാണ്...കേരള അമ്പലങ്ങള്‍ കേരള ഹോട്ടല്‍ കേരള സ്റോറുകള്‍ നിറയെ മലയാളികള്‍ ...അന്നൊന്നും നൊസ്റ്റാള്‍ജിയ തോന്നിയിരുന്നില്ല എന്നാല്‍ കഴിഞ്ഞ മാസം ഒരു ചിന്ന പണി കിട്ടി ...പൂനെയില്‍ നിന്നും കമ്പനി വക ഒരു ട്രാന്‍സ്ഫര്‍ നേരെ രാജസ്ഥാനിലേക്ക്..ഇവിടെ വന്നപ്പോളാണ് നമ്മുടെ നാടിന്റെ ആ പച്ചപ്പ്‌ ,ആ കാലാവസ്ട ...

അടുത്തിടെ നാട്ടില്‍ പോയി വന്നപ്പോള്‍ മുതല്‍ രാത്രിയില്‍ ഉറക്കം തീരെ കുറവ്, എന്തുകൊണ്ട് എന്നുചോടിച്ചാല്‍ അറിയില്ല. എന്തുകൊണ്ട് വീടും, ചുറ്റുപാടുകളും ഓര്‍മ്മ വരുന്നു. ഇനി ഇതായിരിക്കുമോ ഈ നൊസ്റ്റാള്‍ജിയ? ആദ്യം തളത്തില്‍ ദിനേശന് ഒരു കത്തെഴുതി ചോദിക്കാം എന്നോര്‍ത്തു. (ദിനേശന്‍, എന്റെ കാമുകന്‍ അല്ല, വടക്ക് നോക്കി യന്ത്രത്തിലെ ശ്രീനിവാസന്റെ പേരാണ് ). പിന്നെയാണ് കുരുപ്പന്തറ.കോംക്കാരെ ഓര്‍മ്മ വന്നത്. അവരാകുമ്പോള്‍ നമ്മുടെ സ്വന്തം ആള്‍ക്കാര്‍. നൊസ്റ്റാള്‍ജിയ ഒക്കെ അവര്‍ക്ക് വേഗം പിടി കിട്ടും.

ഒരു കുറുപ്പന്തറക്കാരിയുടെ പഴയ പ്രണയ നൈരാശ്യത്തിന്റെ ഓര്‍്മ്മയുടെയും എഴുത്താണ്‌ ഈ നൊസ്‌റ്റാള്‍ജിയയില്‍. കുറുപ്പന്തറ, മാന്‍വെട്ടം, കുറുപ്പന്തറയിലെ തോംസന്‍ തീയറ്റര്‍, കക്കത്തുലമലയിലെ ഏലിക്കുട്ടി ടീച്ചര്‍ എന്നിങ്ങനെ പഴയ ഓര്‍്‌മ്മകളിലൂടെയാണ്‌ ഈ കുറുപ്പന്തറക്കാരി കടന്നുപോകുന്നത്‌.

പ്രിയ ബിബിനെ,

ഏതാണ്ട്‌ പതിനെട്ടു വര്‍ഷം കൂടി നിന്റെ ഒരു ഫ്രണ്ട്‌സ്‌ റിക്വസ്റ്റ്‌ ഞാന്‍ ഓര്‍ക്കുട്ടില്‍ കണ്ടു.

സാധാരണ തിങ്കളാഴ്ച ദിവസം സ്കൂളില്‍പോകുന്നത് അത്ര ഇഷ്ടമുള്ള കാര്യമായിരുന്നില്ല.രണ്ടു ദിവസത്തെ അവധിയും കഴിഞ്ഞു സ്കൂളില്‍പോകുവാന്‍ മടി തന്നെയാണ് പുറകോട്ടു പിടിച്ചു വലിച്ചിരുന്നതും.പക്ഷെ അന്ന് എന്തോ സ്കൂളില്‍പോകാന്‍ പ്രത്യേക ഉത്സാഹം. കാരണം അന്നാണ് പ്രമോദ് തരാമെന്ന് ഏറ്റിരിക്കുന്ന സാധനം കൊണ്ടുവരുന്നത്.

കുറുപ്പന്തറ വിട്ടു വിദേശങ്ങളിൽ പോയവരുടെ നൊസ്റ്റാൾജിക് ലേഖനങ്ങൾ പ്രസിദ്ധീകരിയ്ക്കുവാൻ മാത്രമായി ഒരിടം.

X
Loading